Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎമ്മിൻ്റെ ദേശീയ പാർട്ടി പദവി എങ്ങനെ ?.

സിപിഎമ്മിൻ്റെ ദേശീയ പാർട്ടി പദവി എങ്ങനെ ?



ന്യൂഡൽഹി: രാജസ്ഥാനിൽ മത്സരിച്ച ലോക്സഭാ സ്ഥാനാർത്ഥി  ജയിച്ചതോടെ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിക്ക് 2033 വരെ ഭീഷണിയുണ്ടാടായേക്കില്ല. കേരളം, ബംഗാൾ, തമിഴ്‌നാട്, ത്രിപുര എന്നീ 4 സംസ്ഥാനങ്ങളിൽ സിപിഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതു കൊണ്ടാണു നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. ബംഗാളിൽ 2026ൽ സംസ്‌ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. എന്നാൽ, രാജസ്ഥാനിലെ സീക്കറിൽ കോൺഗ്രസിൻ്റെ കനിവിൽ കിട്ടിയ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനിൽ കൂടി സംസ്ഥാന പദവി ലഭിക്കും. ബംഗാളിൽ സംസ്ഥാനപദവി നഷ്ടമായാലും രാജസ്‌ഥാനിലെ സംസ്ഥാന പദവിയുടെ അടിസ്ഥാനത്തിൽ നാലിടത്ത് സംസ്ഥാന പാർട്ടിയായി തുടരാം.
         തമിഴ്‌നാട്ടിൽ നിന്ന് 2 സീറ്റിൽ ജയിച്ചതിനാൽ അവിടെ സംസ്ഥാന പാർട്ടിയായി തുടരാം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുരയിൽ സംസ്ഥാന പാർട്ടി പദവിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement