Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.


തിരു.: ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. ഒരാൾ നീന്തി രക്ഷപെട്ടു. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. രണ്ടു പേര്‍ മാത്രമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന വിൻസൻ്റ് നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും മഹേഷിനായിട്ടുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. 
          ഇന്ന് രാവിലെ ഏഴരയോടെയാണ് ഇവര്‍ ശംഖുമുഖത്തു നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. അവിടെ നിന്നും മീന്‍ പിടിക്കാനായി നാളെ കടലിലേക്ക് പോകാനിരിക്കയായിരുന്നു. ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വിന്‍സെന്റ് നീന്തി കരയിലെത്തിയെങ്കിലും മഹേഷിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മഹേഷ് കുറേ ദൂരം തനിയ്ക്കൊപ്പം കരയിലേയ്ക്ക് നീന്തിയിരുന്നുവെന്നും തുടർന്ന് കാണാതാകുകയായിരുന്നെന്ന് വിൻസൻ്റ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement