Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് ദിവസം മുമ്പ് തോട്ടിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

നാല് ദിവസം മുമ്പ് തോട്ടിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.


കോട്ടയം: നാല് ദിവസം മുമ്പ് മീനടത്ത് തോട്ടിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മീനടം കരോട്ട് മുണ്ടിയാക്കൽ എബ്രഹാം വർഗീസ് ലീലാമ്മ ദമ്പതികളുടെ മകൻ അനീഷിൻ്റെ (40) മൃതദേഹമാണ് ഈരാറ്റുപേട്ടയിൽ നിന്നുള്ള നന്മക്കൂട്ടം പ്രവർത്തകർ കണ്ടെത്തിയത്.
        പുത്തൻപുരപ്പടി ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മെയ് 29 മുതലാണ് അനീഷിനെ കാണാതായത്. പാമ്പാടി - മീനടം - പുതുപ്പള്ളി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തോടിന് സമീപം അനീഷിൻ്റെ ചെരിപ്പ് കണ്ടതോടെയാണ് തോട്ടിൽ വീണതാകാമെന്നുള്ള സംശയത്തിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം കനത്ത മഴയെ അവഗണിച്ചും പുതുപ്പള്ളി പള്ളിയുടെ സമീപമുള്ള കൈത്തോട് വരെയും ഒപ്പം കൊടൂരാറിനെ ബന്ധിപ്പിക്കുന്ന കൈത്തോടിൻ്റെ ഭാഗം വരെയും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് വീണ്ടും നടത്തിയ തെരച്ചിൽ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement