Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു.

 മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു.


തൃശൂർ: ഇന്നത്തെ കനത്ത മഴയ്ക്കിടെ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. വലപ്പാട് കോതകുളം സ്വദേശിനി നിമിഷയും വേലൂര്‍ സ്വദേശി ഗണേശനുമാണ് മരിച്ചത്. 
        കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷയ്ക്ക് (42) വീടിനു പുറത്തെ കുളിമുറിയില്‍ കുളിക്കുന്നതിനിടെയാണ് മിന്നലേറ്റത്. ബാത്ത്റൂമിൻ്റെ കോൺക്രീറ്റ് തകർന്നിട്ടുണ്ട്. ബൾബും ഇലക്ട്രിക്ക് വയറുകളും കത്തിക്കരിഞ്ഞ നിലയിലാണ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം വലപ്പാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
      വീടിനുള്ളില്‍ ഇരിക്കവെയാണ് കുറുമാൻപള്ളിക്ക് സമീപം താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശന് മിന്നലേറ്റത്. ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement