Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചെന്നൈ-മുംബൈ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി നിലത്തിറക്കി.

ചെന്നൈ-മുംബൈ ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി നിലത്തിറക്കി.



മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ- മുംബൈ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്‍ഡിഗോയുടെ 6 ഇ 5314 വിമാനമാണ് മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്യാനെരുങ്ങുന്നതിനിടെ ആണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂ പ്രോട്ടോക്കോള്‍ പിന്തുടരുകയും വിമാനം സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഐസൊലേഷനിലാക്കുകയും ചെയ്തതായി വിമാനക്കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 
        യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ഉടന്‍തന്നെ എല്ലാവരേയും വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement