Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയില്‍ തടി കയറ്റുന്നതിനിടെ ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു.

ലോറിയില്‍ തടി കയറ്റുന്നതിനിടെ ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. 


ഇടുക്കി: തൊടുപുഴയിൽ ലോറിയില്‍ തടി കയറ്റുന്നതിനിടെ ദേഹത്ത് വീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. ഇടവെട്ടി വഴിക്കപുരയിടത്തില്‍ അബ്ദുള്‍ കരീം (68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ ഇടവെട്ടി  നടയം കൂവേക്കുന്ന് ഭാഗത്തായിരുന്നു അപകടം. തടി, ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് തൊടുപുഴയിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചു. ചികില്‍സയില്‍ കഴിയുന്നതിനിടെ ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കാരിക്കോട് നൈനാർ പള്ളി കബർസ്ഥാനിൽ കബറടക്കം നടത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement