Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജധാനിയിൽ തിരക്കിട്ട ചർച്ചകൾ; ചാക്കിട്ടുപിടുത്തത്തിനായി ഇരുമുന്നണികളും.

രാജധാനിയിൽ തിരക്കിട്ട ചർച്ചകൾ; ചാക്കിട്ടുപിടുത്തത്തിനായി ഇരുമുന്നണികളും.



ന്യൂ ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വരുമ്പോൾ, ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ശ്രമം. നിലവില്‍ എന്‍ഡിഎ സഖ്യത്തിലുള്ള ടിഡിപിയെ ഇന്ത്യാ സഖ്യത്തിൽ എത്തിച്ചുകൊണ്ട് ഭരണം പിടിച്ചടക്കാനുള്ള ശ്രമമാണിപ്പോൾ  ഊര്‍ജ്ജിതമായത്. 
          അതേസമയം, ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിലനിര്‍ത്താനും ഭരണതുടര്‍ച്ച ഉറപ്പാക്കാനും ബിജെപിയും കരുക്കള്‍ നീക്കുന്നുണ്ട്. പുതിയ സര്‍ക്കാരില്‍ ചന്ദ്രബാബു നായിഡു കിങ് മേക്കറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
          എന്‍ഡിഎ സഖ്യത്തിലും നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും പിടിച്ചു നിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകവുമാണ്. ഇതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെ ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ആന്ധ്രാ പ്രദേശിന് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി എന്ന പേരിലാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് എക്‌സിലൂടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. 
         ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പത്തു വര്‍ഷം മോദി ചെയ്യാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് വ്യക്തമാക്കി.
         ബിജെപിയ്ക്ക് തനിയെ കേവല ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിയ്ക്ക് പ്രധാന ഘടകകക്ഷികളെ കൂടെ നിർത്തേണ്ടത് എൻഡിഎയുടെ ആവശ്യമാണ്. എന്നാൽ, പ്രബല ഘടകകക്ഷികൾ കളംമാറ്റി ചവിട്ടിയാൽ മറുപക്ഷത്തിനും സാധ്യതകളുണ്ട്. ചന്ദ്രബാബു നായിഡുവിനും കസേരയ്ക്കും അധികാരത്തിനും വേണ്ടി എന്ത് പ്രവൃത്തിയ്ക്കും കൂട്ടുനിൽക്കുന്ന നിഥീഷ് കുമാറിനും കാര്യമായി എന്തെങ്കിലും കൊടുത്താൽ അവർ ഐഎൻഡിഐഎ സഖ്യത്തിലെത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement