Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ.

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ.



കോട്ടയം.: സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണം, ലിമിറ്റ‍‍ഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾ നിലനിർത്തണം, ദീർഘദൂര സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പുതുക്കി നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സമരത്തിന്റെ തീയതി പിന്നീട് തീരുമാനിക്കും.

          2022ൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചപ്പോൾ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ആന്റണി രാജു ​ഗതാ​ഗത മന്ത്രി ആയിരുന്ന സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് നടപടിയൊന്നുമായിരുന്നില്ല. ​ഗണേഷ് കുമാർ ​ഗതാ​ഗതമന്ത്രി ആയി ചുമതലയേറ്റെടുത്തപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് സമരത്തിലേയ്ക്ക് കടക്കാനുള്ള തീരുമാനം. ഗതാ​ഗത മന്ത്രിയുമായി ഒരു യോഗം കൂടി ബസുടമകൾ നടത്തും. ഈ യോ​ഗത്തിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കാനാണ് തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement