Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു.

പ്രമുഖ മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കർ അന്തരിച്ചു. 


തിരു.: മുതിർന്ന മാധ്യമപ്രവർത്തകനും, മനുഷ്യാവകാശ സാമൂഹ്യ പ്രവർത്തകനുമായ ബി.ആർ.പി. ഭാസ്‌കർ (92) എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. ഏഴു പതിറ്റാണ്ടിലേറെക്കാലം മാധ്യമ പ്രവർത്തന മേഖലയിൽ സജീവമായിരുന്നു.
      ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, പാട്രിയറ്റിന്റെ സഹപത്രാധിപർ, 1965 മുതൽ 1983 വരെ യുഎൻഐയിലും പ്രവർത്തിച്ചു. നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാരം ലഭിച്ചിട്ടുണ്ട്.
         നിരവധി സാമൂഹിക വിഷയങ്ങളിലും അദ്ദേഹം ഇടപെട്ട് പ്രവർത്തിച്ചിരുന്നു. പത്രപ്രവർത്തന രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാരിന്റെ സ്വദേശാഭിമാനി- കേസരി മാധ്യമപുരസ്‌കാരം 2014 ൽ അദ്ദേഹത്തിന് സമ്മാനിച്ചു.
         പരേതയായ രമയാണ് ഭാര്യ. മകൾ മാധ്യമ പ്രവർത്തകയായിരുന്ന ബിന്ദു ഭാസ്ക‌ർ ബാലാജി. 2019ൽ അന്തരിച്ചു. മരുമകൻ: ഡോ. കെ.എസ്. ബാലാജി.

Post a Comment

0 Comments

Ad Code

Responsive Advertisement