Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാൽക്കുളം മേട്ടിൽ സന്ദർശനത്തിതെ എത്തിയ വിദ്യാർത്ഥികളിൽ ഒരാൾ പാറക്കെട്ടിൽ നിന്ന് താഴേക്ക് വീണു.

പാൽക്കുളം മേട്ടിൽ സന്ദർശനത്തിതെ എത്തിയ വിദ്യാർത്ഥികളിൽ ഒരാൾ പാറക്കെട്ടിൽ നിന്ന് താഴേക്ക് വീണു. 

ഇടുക്കി: പാൽക്കുളം മേട്ടിൽ സന്ദർശനത്തിതെ എത്തിയ വിദ്യാർത്ഥികളിൽ ഒരാൾ പാറക്കെട്ടിൽ നിന്ന് താഴേക്ക് വീണു. പൈനാവ് ഗവ: എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ തൃശൂർ സ്വദേശി അഭിനന്ദിനാണ് (21) ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ അഭിനന്ദിനെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. 



ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പൈനാവ് ഗവ: എഞ്ചിനീയറിങ് കോളേജിലെ മൂന്ന് വിദ്യാർത്ഥികളാണ് പാൽക്കുളംമേട് സന്ദർശിക്കാൻ എത്തിയത്. ഇതിനിടെ അഭിനന്ദ് പാറക്കെട്ടിന് മുകളിൽ നിന്നും കാൽതെന്നി താഴേയ്ക്ക് പതിക്കുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന്  ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് വിദ്യാർത്ഥിയെ കണ്ടെടുത്ത്. രക്ഷാപ്രവർത്തനത്തിനിടെ കൂടെയുണ്ടായിരുന്ന ശ്രീദേവ് എന്ന വിദ്യാർത്ഥിക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement