Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാൽവഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും മരിച്ചു.

കാൽവഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും മരിച്ചു.



കൊല്ലം: കാൽവഴുതി കുളത്തിൽ വീണ സഹോദരനെ രക്ഷിക്കാൻ ചാടിയ ജ്യേഷ്ഠനും ഏഴ് വയസ്സുകാരനും മരിച്ചു. മൈലാപ്പൂർ പുതുച്ചിറ അൽഹംദുലില്ലായിൽ അനീസ്, ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫർസിൻ (12), അഹിയാൻ (7) എന്നിവരാണ് മരിച്ചത്.
         അഹിയാനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫാസിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫർസീൻ മരണമടഞ്ഞിരുന്നു. 
         വെള്ളിയാഴ്ച വൈകിട്ട് ആറേകാലോടെ ഉമയനല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. മരണമടഞ്ഞ കുട്ടികളുടെ മാതാവ് സംഭവസ്ഥലത്തിന് ഏറെ അകലെയല്ലാതെ ബേക്കറി നടത്തി വരുകയാണ്. ഇവിടെയെത്തിയ കുട്ടികൾ മൂത്രം ഒഴിക്കുന്നതിനായി വയലിനടുത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴു വയസ്സുകാരനായ അഹിയാൻ കാൽ വഴുതി കുളത്തിൽ വീണ അഹിയാനെ രക്ഷിക്കാനിറങ്ങിയ ഫർസീനും മുങ്ങി താഴുകയായിരുന്നു. സംഭവസമയം സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അൽപസമയത്തിന് ശേഷം അതുവഴി വരുകയായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി ചെരുപ്പുകൾ കരയിൽ കിടക്കുന്നതു കണ്ടു നടത്തിയ തിരച്ചിലിലാണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയതായി കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് അഹിയാൻ മരിച്ചത്. ഇരുവരും ചെറുപുഷ്പം സ്കൂളിലെ വിദ്യാർത്ഥികളാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement