Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ നിരത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.

കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ നിരത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.


ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ നിരത്തി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ 18-ാം ലോക്സഭയുടെ സമ്മേളനം ആരംഭിച്ചു. 
       അടിയന്തരാവസ്ഥക്കാലം കറുത്ത അദ്ധ്യായമെന്ന പരാമർശം പ്രസംഗത്തിലുണ്ടായി. 1975ല്‍ ഉണ്ടായ അടിയന്തരാവസ്ഥ ഭരണഘടനയ്ക്കെതിരായി നേരിട്ടുള്ള ആക്രമണത്തിന്റെ ഏറ്റവും ഇരുണ്ട അദ്ധ്യായമായിരുന്നുവെന്ന് രാഷ്ട്രതി ദ്രൗപദി മുര്‍മു പറഞ്ഞു. ഭരണഘടന എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
         കഴിഞ്ഞ 10 വര്‍ഷത്തെ എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും രാഷ്ട്രപതി പ്രസംഗത്തിൽ  ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും ദരിദ്രരുടെയും ഉന്നമനത്തിനായി സര്‍ക്കാര്‍ പരിശ്രമിക്കും. പിഎം ആവാസ് യോജന പ്രകാരം സ്ത്രീകള്‍ക്ക് വീടുകള്‍ നല്‍കി. 70 വയസിന് മുകളിൽ ഉള്ളവര്‍ക്ക് സൗജന്യ ചികില്‍സാ പദ്ധതി അവതരിപ്പിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
      നീറ്റ് പരീക്ഷാ ക്രമക്കേട്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങൾ എന്നിവയും പ്രതിപാദിച്ചു കൊണ്ടാണ് 50 മിനിറ്റ് നീണ്ട പ്രസംഗം രാഷ്ട്രപതി ദ്രൗപതി മുർമു പൂർത്തിയക്കിയത്.
        രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭരണപക്ഷം കയ്യടി മുഴക്കിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധവും ഉയര്‍ത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement