Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തം: മരണം 150 കടന്നു.

വയനാട് ദുരന്തം: മരണം 150 കടന്നു.


വയനാട്: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രണ്ടാം ദിവസത്തെ രക്ഷാപ്രവർത്തനം പുനഃരാരംഭിച്ചു. 
          159 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 148 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മൂവായിരത്തിലധികം പേർ വിവിധ ക്യാമ്പുകളിലായുണ്ട്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്കുകള്‍. ഇത് കുറയാനുള്ള സാധ്യതകളുണ്ടെന്നാണ് റവന്യു മന്ത്രി കെ. രാജൻ പറയുന്നത്. 486 പേരെയാണ് ദുരന്തമുഖത്തു നിന്ന് രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, 200ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് ക്യാമ്പുകളിലുള്ളവർ പറയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement