Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണ്ണം.

പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണ്ണം.


കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽ വീട്ടിൽ പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണ്ണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണ്ണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
        സ്വർണ്ണം കടത്തുന്നതിന് നൂതന വഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണ്ണമാണ് ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചത്. ചോക്ളേറ്റ് കവറിന്റെ രൂപത്തിലും പാന്റ്സിൽ പെയിന്റടിച്ച പോലെ തേച്ചതുമായ സ്വർണ്ണം, കണ്ണൂർ വിമാനത്താവളത്തിൽ മുമ്പ് പിടിച്ചിട്ടുണ്ട്. എളുപ്പം പിടിക്കാതിരിക്കാൻ ഓരോ തവണയും പുതിയ രീതികൾ പരീക്ഷിക്കുകയാണ് സ്വർണ്ണക്കടത്തുകാർ. കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement