Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശമ്പള പരിഷ്കരണ നടപടികൾ തുടങ്ങാത്തതിനെതിരെ എൻജിഒ സമരം.

ശമ്പള പരിഷ്കരണ നടപടികൾ തുടങ്ങാത്തതിനെതിരെ എൻജിഒ സമരം.

പീരുമേട് : പുതിയ ശമ്പളം ലഭിക്കേണ്ട തീയതിയായിട്ടും ശമ്പളപരിഷ്കരണ കമ്മീഷനെ പോലും നിയമിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ജീവനക്കാരുടെ നിലവിലുള്ള ഡിഎ കുടിശിഖയുൾപ്പടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നതിന് പ്രതിഷേധിച്ചും ജീവനക്കാർ പ്രകടനവും ധർണ്ണയും നടത്തി. കേരള എൻജിഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ പീരുമേട്ടിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കെ. യൂനിസ്, ഒ.എം. ഫൈസൽ ഖാൻ ജോയിൻ്റ് സെക്രട്ടറി ബിനീഷ് തോമസ്, ജോസഫ് സി.ജെ., കെ. രാജൻ, നഫാസ് ഖാൻ എ.കെ., റോജോ മോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement