Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ടർഫ് കോർട്ടിന് പേരുകൾ ക്ഷണിക്കുന്നു.

ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിക്കുന്ന ടർഫ് കോർട്ടിന് പേരുകൾ ക്ഷണിക്കുന്നു.


കോട്ടയം: ഉമ്മൻചാണ്ടി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ, കോട്ടയം കൂരോപ്പട പഞ്ചായത്തിലെ ളാക്കാട്ടൂർ കവലയ്ക്ക് സമീപം ഉടൻ നിർമ്മാണം പൂർത്തിയാകുന്ന ടർഫ് കോർട്ടിന് ആകർഷണീയമായ പേരുകൾ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തിക്ക് പാരിതോഷികം നൽകുന്നതായിരിക്കും.
           8590044695 എന്ന നമ്പറിലേക്കാണ് പേരുകൾ വാട്സ്ആപ്പ് ചെയ്യേണ്ടത്. 2024 ജൂലൈ 6 വൈകുന്നേരം 5 മണിക്കുള്ളിൽ നിർദ്ദേശിക്കപ്പെടുന്ന പേരുകളാണ് പരിഗണിക്കുക. ഫുട്ബോളും ക്രിക്കറ്റും കളിക്കുന്നതിനുള്ള സൗകര്യം ഒരുക്കി കൊണ്ടാണ് ആധുനിക നിലവാരത്തിലുള്ള ടർഫ് കോർട്ടിൻ്റെ നിർമ്മാണം പുരോഗമിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ ജൂലൈ 18ന് കോർട്ടിൻ്റെ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യമിടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement