Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധം: സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി.

സ്വർണ്ണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധം: സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കി.


കണ്ണൂർ: സ്വർണ്ണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനൊപ്പം കാനായിയിൽ വീട് വളഞ്ഞ സംഘത്തിൽ സജേഷും ഉണ്ടായിരുന്നു. സ്വർണ്ണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ടായിരുന്നു. അർജുൻ ആയങ്കി അടക്കമുള്ള സ്വർണ്ണം പൊട്ടിക്കൽ സംഘവുമായി സജേഷിന് ബന്ധമു​ണ്ടെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. എന്നാൽ, അന്നൊന്നും സജീഷിനെതിരെ പാർട്ടി നടപടി എടുത്തിരുന്നില്ല. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലന്റെ ഡ്രൈവർ കൂടിയായ സജേഷിന് പാർട്ടി സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണവും നിലനിന്നിരുന്നു.
        കഴിഞ്ഞ മേയിലായിരുന്നു സജേഷും അർജുൻ ആയങ്കിയും അടക്കമുള്ള സംഘം പയ്യന്നൂർ കാനായിൽ സ്വർണ്ണം പൊട്ടിക്കാൻ എത്തിയത്. എന്നാൽ, ഇവിടെ വെച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും ​ചേർന്ന് സജേഷിന് പിടികൂടിയിരുന്നു. തുടർന്നാണ് ഇപ്പോൾ പാർട്ടി നടപടി എടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement