Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള എക്സ്പ്രസ്സിന്റെ പാൻട്രി കാർ തകരാറിലായി; കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിട്ടു.

കേരള എക്സ്പ്രസ്സിന്റെ പാൻട്രി കാർ തകരാറിലായി; കോട്ടയം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പിടിച്ചിട്ടു.


കോട്ടയം: കേരള എക്സ്പ്രസിന്റെ പാൻട്രികാർ തകരാറിലായതോടെ ഒന്നര മണിക്കൂറോളമായി കേരള എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.
       ഇന്ന് വൈകുന്നേരം 4.18നാണ് കോട്ടയം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കേരള എക്സ്പ്രസ് എത്തിയത്. ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ പാൻട്രി കാറിലെ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. 2.50ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട ട്രെയിൻ 1 മണിക്കൂർ 28 മിനിറ്റ് വൈകിയാണ് എത്തിയതും. ഇതിനു പിന്നാലെയാണ് ട്രെയിനിലെ പാൻട്രികാർ തകരാറിലായത്. തുടർന്ന് പാൻട്രികാർ നീക്കം ചെയ്തു. ട്രെയിനിന്റെ മധ്യഭാഗത്തായാണ് പാൻട്രിക്കാർ സ്ഥാപിച്ചിരിന്നത്. ഇത് നീക്കം ചെയ്യുന്നതിനായി ഒരു ഭാഗത്തെ ബോഗികൾ പൂർണ്ണമായും മാറ്റി. തുടർന്ന് പുതിയത് പിടിപ്പിച്ച് ആറരയോടെയാണ് യാത്ര പുന:രാരംഭിച്ചത്. എറണാകുളം, തൃശൂർ ഭാഗത്തേക്ക് പോകണ്ട യാത്രക്കാരടക്കം ഇതോടെ വലഞ്ഞു. കുറേപ്പേർ പിന്നാലെ വന്ന ഐലൻ്റ് എക്സ്പ്രസ്സ്, ചെന്നൈ മെയിൽ എന്നിവയിൽ യാത്ര തുടർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement