Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ കാറ്റ്; മെട്രോ ട്രാക്കിലേക്ക് ഫ്ലക്‌സ് ബോര്‍ഡും ടാര്‍പോളിനും വീണ് ഗതാഗതം തടസ്സപ്പെട്ടു.

ശക്തമായ കാറ്റ്; മെട്രോ ട്രാക്കിലേക്ക് ഫ്ലക്‌സ് ബോര്‍ഡും ടാര്‍പോളിനും വീണ് ഗതാഗതം തടസ്സപ്പെട്ടു.


കൊച്ചി: കനത്ത മഴയിലും കാറ്റിലും ഫ്ലക്‌സും ടാര്‍പോളിനും മെട്രോ റെയിലിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം സൗത്ത്- കടവന്ത്ര മെട്രോ സ്‌റ്റേഷനുകൾക്ക് ഇടയിലാണ് ടാര്‍പോളില്‍ പറന്നു വീണത്. ഇതോടെ ഇതുവഴി ഇരുഭാഗത്തേക്കുമുള്ള ട്രെയിന്‍ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ട്രാക്കിൽ ടാർപോളിൻ വീണകാര്യം മെട്രോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇക്കാര്യം അധികാരികളെ അറിയിക്കുകയും ട്രാക്കിൽ നിന്നും ടാർപോളിൻ എടുത്ത് മാറ്റുകയുമായിരുന്നു. തുടർന്നാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
        കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് ഫ്ലക്‌സ് ബോര്‍ഡ് മറിഞ്ഞു വീണത്. ഇതോടെ ഈ റൂട്ടിലും ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്‌സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement