Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: വീടുകളില്‍ വെള്ളംകയറി, മണ്ണിടിച്ചിലിൽ അമ്മയും മകളും മരിച്ചു.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: വീടുകളില്‍ വെള്ളംകയറി, മണ്ണിടിച്ചിലിൽ അമ്മയും മകളും മരിച്ചു.
heavy rain

തിരു.: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി രൂക്ഷം. മലക്കപ്പാറയിൽ കേരള - തമിഴ്നാട് അതിർത്തിയിൽ മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. രാജേശ്വരി, ജ്ഞാനപ്രിയ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമ്പൊയിൽ ചുരത്തിൽ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അതേസമയം, പാൽച്ചുരം സഞ്ചാരയോഗ്യമാണ്. ഭൂതത്താൻ കെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.

       സംസ്ഥാനത്ത് പലയിടത്തും വീടുകളിൽ വെള്ളം കയറിതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തി. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.

        പാലക്കാട് പലയിടത്തും വീടുകളിൽ വെള്ളം കയറി. റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൽപ്പാത്തി ഗണേഷ് നഗറിൽ വീട്ടിൽ വെള്ളം കയറി. പാലക്കാട് കയറാടി വില്ലേജ് മൈലാടുംപരിതയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് 12 കുടുംബങ്ങളെ തിരുഹൃദയ ദേവാലയ ഹാളിലേയ്ക്ക് മാറ്റി പാർപ്പിച്ചു. വടവന്നൂർ വില്ലജിൽ ആലമ്പള്ളം പുഴപ്പാലം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 15 വീടുകളിലെ 50 പേരെ ചൈതന്യ കല്യാണമണ്ഡപത്തിലേയ്ക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. കല്ലടിക്കോട് തുപ്പനാടുപുഴ കരകവിഞ്ഞൊഴുകുകയാണ്. സമീപത്തുള്ള വീടുകളിൽ നിന്നും ആളുകളെ മാറി താമസിക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകി. കരിമ്പ മമ്പുറം മുട്ടത്തേൽ ജോസിന്റെ വീട്ടിൽ വെള്ളം കയറി. കന്നുകാലികളെ തൽക്കാലം സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി.

       എറണാകുളം ജില്ലയിൽ പറവൂർ, ആലുവ, കോതമം​ഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കല്ലാർകുട്ടി ഡാമിന്റെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

        കാലടി, മാർത്താണ്ഡവർമ്മ പാലം എന്നിവിടങ്ങളിലെ ജലനിരപ്പ് മുന്നറിയിപ്പിനും മുകളിലായിട്ടുണ്ട്. പാതാളം ആർസിബിയുടെ പന്ത്രണ്ട് ഷട്ടറുകൾ ഉയർത്തി. കണക്കൻകടവ് ആർസിബിയുടെ പത്ത് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലും തൊടുപുഴയിലും ജലനിരപ്പ് അപകട നിരപ്പിനും മുകളിലായിട്ടുണ്ട്. കാളിയാർ, കോതമം​ഗലം കക്കാടശ്ശേരിയിലും ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്. കോതമം​ഗലത്ത് ടൗൺ യുപി സ്കൂളിലേക്ക് പതിനൊന്ന് കുടുംബങ്ങളിൽ നിന്നായി മുപ്പത് പേരെ മാറ്റിപ്പാർപ്പിച്ചു. പറവൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടുത്തെ ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടുങ്ങല്ലൂർ കുറ്റിക്കാട്ടുകാര ഗവ. സ്കൂളിൽ ക്യാമ്പ് തുടങ്ങി. കോതമംഗലം തൃക്കാരിയൂർ ജവഹർ കോളനിയിൽ 33ഓളം വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മുണ്ടുപാലത്തും വെള്ളം കയറുന്നുണ്ട്. രണ്ടു കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. ആലുവ, വടക്കുംഭാഗം വില്ലേജിൽ വട്ടത്തറ ഭാഗത്തു നാലു വീടുകളിൽ വെള്ളം കയറി. നിലവിൽ സാധനങ്ങൾ ഉൾപ്പടെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വട്ടത്തറ 3-ാം നമ്പർ അങ്കണവാടിയിൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.



Post a Comment

0 Comments

Ad Code

Responsive Advertisement