Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ദുരന്തം - പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് ദുരന്തം - പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.


തിരു.: വയനാട്ടിൽ ഉണ്ടായത് പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 109 പേർ മരിച്ചതായാണ് അവസാനം ലഭിച്ച വിവരം. 128 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇനിയും മരണസംഖ്യ ഉയരാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
         പുലർച്ചെ 2 മണിക്കായിരുന്നു ആദ്യ ഉരുൾപൊട്ടലുണ്ടായതെന്നും 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 45 ദുരിതാശ്വാസ ക്യാമ്പുകൾ വയനാട്ടിൽ മാത്രം തുറന്നതായും മുഖ്യമന്ത്രി അറിയിച്ചു.
        60 അംഗ എൻഡിആർഎഫ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സൈന്യം സ്ഥലത്തെത്തുതുന്നതോടെ രക്ഷാപ്രവർത്തനം ഏകോപിക്കാനും നിർദ്ദേശം നൽകി. പരിശീലനം ലഭിച്ച വിവിധ സംഘങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തിതിക്കൊണ്ടിരിക്കുകയാണ്.
         ദേശീയ പതാക താഴ്ത്തിക്കെട്ടി ആദരവ് അർപ്പിക്കുവാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement