Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒരു കുട്ടിയ്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം.

ഒരു കുട്ടിയ്ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം.


കോഴിക്കോട്: ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലുവയസുകാരന്‍റെ പരിശോധനാഫലമാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നിന്നും വന്നത്. 
         നേരത്തെ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. അതേസമയം, കോഴിക്കോട് ആശുപത്രിയില്‍ ചികില്‍സയിൽ കഴിയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. 
       എന്നാല്‍, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. എങ്കിലും കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement