Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേറ്റു.

കാറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്കേറ്റു.

കോട്ടയം: സിഎംഎസ് കോളേജ്  റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരിയായ സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
       ഞായറാഴ്ച രാവിലെ എട്ടരയോടെ സിഎംഎസ് കോളേജ് റോഡിന് സമീപത്തായിരുന്നു അപകടം. കുമരകം ഭാഗത്തു നിന്നുമെത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. എതിർദിശയിൽ നിന്നെത്തിയ കാറിൽ ഉണ്ടായിരുന്നവർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി. അപകടത്തെ തുടർന്ന് സിഎംഎസ് കോളജ് റോഡിൽ നേരിയ ഗതാഗത തടസ്സവും ഉണ്ടായി.

Post a Comment

0 Comments

Ad Code

Responsive Advertisement