Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം.



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം, പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുള്ള കുട്ടിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് നിപ പ്രോട്ടോക്കോൾ പാലിക്കാൻ നിർദ്ദേശം നൽകി.
      നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാ ഫലം നാളെ വന്നേക്കും. നിപ ബാധ സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദ്ദേശിച്ചു.
      കഴിഞ്ഞ ദിവസമായിരുന്നു പനി, ഛർദ്ദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗം മൂർച്ഛിച്ചപ്പോൾ കുട്ടിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുറുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement