Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറും ലോറിയും കാണാതായ സംഭവം; അടിയന്തര ഇടപെടലിന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം.

കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറും ലോറിയും കാണാതായ സംഭവം; അടിയന്തര ഇടപെടലിന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം.




ബംഗളൂരു: കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറും ലോറിയും കാണാതായ സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
         കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നത്. ഏകോപനത്തിന് കോഴിക്കോട് കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും അറിയിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാറും കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കമുള്ളവര്‍ ഇടപെട്ടതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാൻ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി. നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. ഡൈവര്‍മാര്‍ ഹെലികോപ്റ്ററുകള്‍ വഴി പുഴയിലേക്കിറങ്ങി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. കാര്‍വാര്‍ നാവികസേന ബേസ് കലക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഗോവ നേവല്‍ ബേസില്‍ അനുമതി തേടി. അതേസമയം, മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിൽ 12 പേർ മരിച്ചതായാണ് വിവരം. 

Post a Comment

0 Comments

Ad Code

Responsive Advertisement