Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേയെന്ന് ഹൈക്കോടതി.

പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേയെന്ന് ഹൈക്കോടതി.


കൊച്ചി: കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഷ്താഖ് മുഹമ്മദ്, ജസ്റ്റിസ് എസ്. മനു എന്നിവരുടെ ബെഞ്ച് സർക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്. 
        പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെ സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാന്‍‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദ്ദേശിച്ചു. 
       കേന്ദ്രവിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നല്‍കുന്നില്ലയെന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേയെന്ന് കോടതി ആരാഞ്ഞത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement