Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൻ്റെ മൂന്നാം വന്ദേഭാരത്: എറണാകുളം - ബെംഗളൂരു യാത്ര തുടങ്ങി.

കേരളത്തിൻ്റെ മൂന്നാം വന്ദേഭാരത്: എറണാകുളം - ബെംഗളൂരു യാത്ര തുടങ്ങി.


കൊച്ചി: കേരളത്തിനുള്ള മൂന്നാം വന്ദേഭാരത് എക്സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം - ബെംഗളൂരു പാതയിലാണ് മൂന്നാമത്തെ വന്ദേഭാരത് യാത്ര തുടങ്ങിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ദുഃഖാചരണം ഉള്ളതിനാൽ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് വന്ദേഭാരത് സർവീസ് ആരംഭിച്ചത്.
        ഉച്ചയ്ക്ക് 12.50 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ രാത്രി 10ന് ബെംഗളൂരുവിലെത്തും. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണു ടിക്കറ്റ് നിരക്ക്. 
          ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50ന് എറണാകുളത്തു നിന്ന് പുറപ്പെട്ട് രാത്രി 10ന് ബെംഗളൂരു കന്‍റോൺമെന്റിൽ എത്തിതിച്ചേരും. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്‍റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളം ജങ്ഷനിലെത്തുന്ന ട്രെയിൻ നിലവിൽ താത്കാലിക സ്പെഷൽ ആയിട്ടാണ് സർവീസ്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയുള്ള സർവീസ് സ്ഥിരമാക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.  
        620 കിലോമീറ്റർ ദൂരം 9 മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് വന്ദേഭാരത് ഓടിയെത്തുന്നത്. തൃശൂർ, പാലക്കാട്, പോത്തന്നൂർ, ഈറോഡ്, സേലം, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

Post a Comment

0 Comments

Ad Code

Responsive Advertisement