Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച്‌ പ്രധാനമന്ത്രി. സംസ്ഥാനത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു.

വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച്‌ പ്രധാനമന്ത്രി. സംസ്ഥാനത്തെ പൊതുപരിപാടികൾ മാറ്റിവെച്ചു.

ന്യൂഡൽഹി/തിരു.: വയനാട് ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ പൊതുപരിപാടികൾ മാറ്റിവെയ്ക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.
         മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെടുകയും സ്ഥിതിഗതികള്‍ ആരായുകയും ചെയ്ത പ്രധാനമന്ത്രി, വയനാട്ടിലെ രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും സഹായധനവും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗന്ധിയും ദുരന്തത്തില്‍ ദുഃഖമറിയിച്ചു.
         വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement