Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്ത് വെടിവെയ്പ്പ്; യുവതിയ്ക്ക് പരിക്ക്, വെടിവെച്ചതും സ്ത്രീ.

തിരുവനന്തപുരത്ത് വെടിവെയ്പ്പ്; യുവതിയ്ക്ക് പരിക്ക്, വെടിവെച്ചതും സ്ത്രീ.

തിരു.: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള വെടിവെയ്പ്പിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷൈനി പൊലീസിനോട് പറഞ്ഞു. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷൈനിക്ക് വലതു കൈക്കാണ് പരിക്കേറ്റത്.
         വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷൈനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷൈനിയുടെ ഭാര്യാ പിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. ഷൈനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തെന്ന് പരിക്കേറ്റ ഷൈനി പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement