Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു.

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു.


മുംബൈ: മഹാരാഷ്ട്രയില ലോണോവാലയിൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു.  ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിദിവസം ആഘോഷിക്കാൻ എത്തിയതായിരുന്നു. മേഖലയിൽ പുലർച്ചെ മുതൽ പെയ്‌ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർദ്ധിക്കുകയായിരുന്നു. വെള്ളച്ചാട്ടം കണ്ടുകൊണ്ടു നിൽക്കെ, അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ അഞ്ച് പേരും ഒഴുകിപ്പോകുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement