Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പിക്കപ്പ് വാൻ ഇടിച്ച് സ്ക്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു.

പിക്കപ്പ് വാൻ ഇടിച്ച് സ്ക്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. 


കോട്ടയം: എംസി റോഡിൽ മണിപ്പുഴയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചാണ്  അപകടം ഉണ്ടായത്. മൂലവട്ടം പുത്തൻപറമ്പിൽ മനോജ് പി.എസ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. 
        ജില്ലാ ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യകേന്ദ്രത്തിലും മനോജ് ജോലി ചെയ്തിരുന്നു. മനോജിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലും ഭാര്യയുടേത് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്.
        ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം ഇവർ സ്‌കൂട്ടറിൽ റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിർദിശയിൽ നിന്നും അമിത വേഗത്തിൽ എത്തിയ ദോസ്ത് പിക്കപ്പ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ റോഡരികിലേയ്ക്കു തെറിച്ചു വീണു. രണ്ടു പേരും റോഡിൽ വീണു. ഉടൻ തന്നെ ഇതു വഴിയെത്തിയ ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
          അപകടത്തെ തുടർന്ന് എംസി റോഡിൽ അര മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസും അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement