Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിനിമാ ലോകത്തെ പരാതികൾ അന്വേഷിക്കുവാൻ അന്വേഷണ സംഘം.

സിനിമാ ലോകത്തെ പരാതികൾ അന്വേഷിക്കുവാൻ അന്വേഷണ സംഘം.



തിരു.: സിനിമാ ലോകത്തെ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം. ഈ സ്‌പെഷ്യല്‍ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ജി. സ്പര്‍ജന്‍കുമാര്‍ (ഐജിപി), എസ്. അജീത ബീഗം (ഡിഐജി), മെറിന്‍ ജോസഫ് (എസ്പി ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്), ജി. പൂങ്കുഴലി - (എഐജി, കോസ്റ്റല്‍ പോലീസ്), ഐശ്വര്യ ഡോങ്ക്‌രെ (അസി. ഡയറക്ടര്‍, കേരള പോലീസ് അക്കാദമി), അജിത്ത്. വി. (എഐജി, ലോ & ഓര്‍ഡർ), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച് തിരുവനന്തപുരം) എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.

Post a Comment

0 Comments

Ad Code

Responsive Advertisement