Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലീഗ് പിന്തുണയോടെ തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്.

ലീഗ് പിന്തുണയോടെ തൊടുപുഴ നഗരസഭാ ഭരണം എല്‍ഡിഎഫിന്.



തൊടുപുഴ: മുസ്ലീം ലീഗ് പിന്തുണയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ സബീന ബിഞ്ചു തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
         കോണ്‍ഗ്രസും ലീഗും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 14 വോട്ട് നേടി. കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ പുറത്തായ ലീഗ് അവസാന റൗണ്ടില്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. അഞ്ച് ലീഗ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതോടെയാണ് സബീന വിജയിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement