Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശനിയും ഞായറും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

ശനിയും ഞായറും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.


കൊച്ചി: തിരുവനന്തപുരം ഡിവിഷനിലെ അങ്കമാലി യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.
          പാലക്കാട് ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു (ട്രെയിൻ നമ്പർ 06797/06798) സെപ്റ്റംബർ ഒന്നിന് പൂർണ്ണമായി റദ്ദാക്കി. തൂത്തുക്കുടി-പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (16791/16792) ആഗസ്റ്റ് 31ന് തൂത്തുക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ആലുവയിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ ആലുവയ്ക്കും പാലക്കാട് ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. സെപ്റ്റംബർ ഒന്നിന് വൈകിട്ട് 6.05ന് ആലുവയിൽ നിന്നായിരിക്കും ഈ ട്രെയിൻ തൂത്തുക്കുടിയിലേക്ക് യാത്ര തിരിക്കുക. തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് (12076/12075) സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന യാത്ര എറണാകുളം ജങ്ഷനിൽ അവസാനിപ്പിക്കും. ഈ ട്രെയിനിന്‍റെ സർവീസ് എറണാകുളം ജങ്ഷനും കോഴിക്കോടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. അന്നേദിവസം ഈ ട്രെയിൻ വൈകുന്നേരം 5.25ന് എറണാകുളം ജങ്ഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽ നിന്ന് സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട് എക്സ്പ്രസ് (16302/16301) എറണാകുളം ടൗണിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ സർവീസ് എറണാകുളം ടൗണിനും ഷൊർണൂർ ജങ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ എറണാകുളം ടൗണിൽ നിന്ന് വൈകുന്നേരം 5.20ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് (16308/16307) സെപ്‌റ്റംബർ ഒന്നിന് കണ്ണൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഷൊർണൂർ ജങ്ഷനിൽ അവസാനിപ്പിക്കും. ഷൊർണൂർ ജങ്ഷനും ആലപ്പുഴയ്ക്കുമിടയിൽ സർവീസ് റദ്ദാക്കി. ഷൊർണൂർ ജങ്ഷനിൽ നിന്ന് 7.50ന് കണ്ണൂരിലേക്ക് തിരികെ പുറപ്പെടും.


Post a Comment

0 Comments

Ad Code

Responsive Advertisement