Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്തു നാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച്‌ സൈന്യം മടങ്ങുന്നു.

പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച്‌ സൈന്യം മടങ്ങുന്നു.


വയനാട്: ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പത്തു നാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച്‌ സൈന്യം മടങ്ങുന്നു. രക്ഷാപ്രവർത്തനം പൂർണ്ണമായും എൻഡിആർഎഫിനും സംസ്ഥാന സേനകള്‍ക്കും കൈമാറുമെന്ന് സൈന്യം അറിയിച്ചു. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികർ മാത്രമേ ഇനിയും സ്ഥലത്ത് തുടരൂ. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെംഗളൂരു ബറ്റാലിയനുകളിലെ 500 അംഗ സംഘമാണ് മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍നിന്ന് തിരികെ പോകുന്നത്. 
      സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോഗിക യാത്രയയപ്പ് നല്‍കി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും പങ്കെടുത്ത ചടങ്ങില്‍ വിവിധ സൈനിക വിഭാഗങ്ങളിലെ മേധാവികളെ ആദരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement