Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ.

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ.



തിരു.: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ നടക്കും. 13 മുതല്‍ 22 വരെയാണ് ഓണാവധി. 23ന് സ്കൂളുകള്‍ തുറക്കും.
       സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യാപക സംഘടനാ യോഗത്തില്‍‌ വ്യക്തമാക്കി.
       എട്ടാം ക്ലാസില്‍ ഈ വർഷം മുതല്‍ ഓ‌ള്‍ പാസ് സമ്പ്രദായം നിർത്തലാക്കുമെന്നും മിനിമം മാർ‌ക്ക് ലഭിക്കാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2024-'25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-'26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-'27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പാസ്സാകാൻ കുറഞ്ഞത് 30 ശതമാന മാർക്കെന്ന നിബന്ധന നടപ്പാക്കാനാണ് തീരുമാനം. 

Post a Comment

0 Comments

Ad Code

Responsive Advertisement