Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയെന്ന് പരാതി; വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ചയെന്ന് പരാതി; വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയതായി പരാതി. തുടർന്ന് വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവണ്മെൻ്റ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. 
        ചെങ്ങന്നൂർ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ മെഡിക്കൽ അവശിഷ്ടം വച്ച് തുന്നിക്കെട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് ഇവ യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തതെന്നും പരാതിയിൽ പറയുന്നു. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement