Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡിസിഎൽ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി.

ഡിസിഎൽ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി.
     


തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ് - സാരഥി സംഗമം 24 നടത്തി. അഡ്വ. ദേവസ്യ കാപ്പൻ മെമ്മോറിയൽ ഹാളിൽ നടത്തിയ പരിപാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പ്രൊഫ. ജെസി ആൻ്റണി ഉദ്ഘാടനം ചെയ്തു. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി.
പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്സ് ടീം കോ- ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, സംസ്ഥാന പ്രോഗ്രാം കോ - ഓർഡിനേറ്റർ എബി ജോർജ്, മേഖലാ ഓർഗനൈസർമാരായ സിസ്റ്റർ ആൽഫി നെല്ലികുന്നേൽ, റോയി വി. ജോർജ്, ബിനോജ് ആൻ്റണി, വിവിഷ്  വി. റോളന്റ്, പ്രസിഡൻ്റുമാരായ സിബി കണിയാരകം, ടി.എം. ഫിലിപ്പുകുട്ടി, മിനി ജെസ്റ്റിൻ, പി.വി. സിൽബിമോൾ എന്നിവർ പ്രസംഗിച്ചു. മേഖലാതല പ്രവർത്തന വർഷ രൂപരേഖ അവതരണത്തെ തുടർന്ന് സ്നേഹ വിരുന്നോടെ സംഗമം സമാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement