Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാഹ ചടങ്ങിനെത്തിയ മെഡിക്കല്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.

വിവാഹ ചടങ്ങിനെത്തിയ മെഡിക്കല്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. 

കോഴിക്കോട്: തൂത്തുക്കുടിയില്‍ നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കല്‍ വിദ്യാർത്ഥികളില്‍ ഒരാള്‍ കരിയാത്തൻപാറ പുഴയില്‍ മുങ്ങിമരിച്ചു. പാലാ ഐങ്കൊമ്പ് അഞ്ചാം മൈല്‍ പാലത്തിങ്കച്ചാലില്‍ ജേക്കബ് ജോസിന്‍റെ ഏകമകൻ ജോർജ് ജേക്കബ് (20) ആണ് മരിച്ചത്. 
         ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാനായി കൂരാച്ചുണ്ട് സ്വദേശിയായ സഹപാഠിയുടെ വീട്ടിലെത്തിയ വിദ്യാർത്ഥി സംഘം വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തൻപാറയില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ഥിരം അപകട മേഖലയായ കയത്തില്‍ യുവാവ് അകപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് നാട്ടുകാർ സ്ഥലത്ത് എത്തിയാണ് ജോർജിനെ മുങ്ങിയെടുത്തത്. കൂരാച്ചുണ്ടിലെ ആശുപത്രിയിലെത്തിക്കും മുമ്പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി ആണ് ജോർജ് ജേക്കബ്. പിതാവ് ജേക്കബ് ജോസ് വിളക്കുമാടം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂള്‍ അദ്ധ്യാപകനാണ്. മാതാവ് ഷിബി തോമസ് രാമപുരം മാർ ആഗസ്തീനോസ് കോളജ് അദ്ധ്യാപികയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement