Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് വീണയാള്‍ മുങ്ങിമരിച്ചു.

ആറന്മുളയില്‍ പള്ളിയോടത്തില്‍ നിന്ന് വീണയാള്‍ മുങ്ങിമരിച്ചു.

ആറന്മുള: പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റില്‍ വീണയാള്‍ മുങ്ങിമരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്കൂള്‍ അദ്ധ്യാപകൻ ജോസഫ് തോമസ് (55) ആണ് മരിച്ചത്.
        ഇന്ന് രാവിലെയായിരുന്നു സംഭവം. കുറിയന്നൂർ പള്ളിയോടത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹം പമ്പയാറ്റിലേക്ക് വീണുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കിയ വിവരം. പിന്നാലെ ഫയർ ഫോഴ്സ് സ്കൂബാ സംഘം സ്ഥലത്ത് തെര‌ച്ചില്‍ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് ആയാണ് കുറിയന്നൂ‍ർ പള്ളിയോടത്തില്‍ ഇദ്ദേഹം എത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement