Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിജെപി പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ബിജെപി പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

കണ്ണൂർ: കണ്ണപുരത്ത് ബിജെപി പ്രവർത്തകനെ ഒരു സംഘം തടഞ്ഞുവച്ച്‌ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കല്യാശേരി മണ്ഡലം കരിക്കാട്ട് ബൂത്ത് പ്രസിഡന്‍റ് ബാബുവിനാണ് (32) വെട്ടേറ്റത്. ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി ഏഴോടെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തു വച്ചായിരുന്നു ആക്രമണം. തലയ്ക്കു വെട്ടേറ്റ ബാബുവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
        ഇന്നലെ വൈകുന്നേരം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള ശോഭായാത്ര തുടങ്ങാനിരിക്കെ കോലത്തുവയലിനു സമീപം വച്ച്‌ ഒരു സംഘമാളുകൾ അനൗണ്‍സ്മെന്‍റ് വാഹനം അടിച്ചു തകർക്കുകയും ബിജെപി പ്രവർത്തകരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ബാബുവിന് വെട്ടേറ്റത്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement