Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

താഴത്തങ്ങാടി വള്ളംകളി ഒക്ടോബർ ആറിന്.

താഴത്തങ്ങാടി വള്ളംകളി ഒക്ടോബർ ആറിന്.


കോട്ടയം: 123-ാമത് കോട്ടയം മൽസര വള്ളംകളി ഒക്ടോബർ 6 ഞായറാഴ്ച താഴത്തങ്ങാടി ആറ്റിൽ നടക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റേയും തിരുവാർപ്പ് പഞ്ചായത്തിൻ്റെയും കോട്ടയം നഗരസഭയുടെയും സഹകരണത്തോടെ കോട്ടയം വെസ്റ്റ് ക്ലബ്ബാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. നെഹ്രു ട്രോഫി വള്ളംകളിയുടെ തീയതി അനുസരിച്ച് കോട്ടയം മത്സരവള്ളംകളിയുടെ നേരത്തെ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ ആറിലേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. ചുണ്ടൻ, ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, വെപ്പ് ഒന്നാം ഗ്രേഡ്, രണ്ടാം ഗ്രേഡ്, ചുരുളൻ എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ നടക്കുന്നത്.  കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ 15ന് ആരംഭിക്കും ക്യാപ്റ്റൻമാരുടെ യോഗവും ട്രാക്ക് നിർണ്ണയവും 29ന് 4 മണിക്ക് കോട്ടയം വെസ്റ്റ് ക്ലബ്ബ് ഹാളിൽ വെച്ച് നടക്കും. വള്ളംകളി കുറ്റമറ്റതാക്കുവാൻ റിമോട്ട് സ്റ്റിൽ സ്റ്റാർട്ടിംഗ് സംവിധാനം, ഫോട്ടോ ഫിനിഷ്, റെയിസ് കോഴ്സ് ട്രാക്ക് ഫിക്സിങ്ങ്, ആറിൻ്റെ ഇരുകരകളിലും കാണികൾക്ക് സുഗമമായി കളി വീക്ഷിക്കുന്നതിനുള്ള ക്രമീകരണങ്ങൾ, വള്ളംകളിയോടനുബന്ധിച്ച് സ്മരണിക പ്രസിദ്ധീകരണം തുടങ്ങി വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാവുന്നതെന്ന് സംഘാടകരായ കോട്ടയം വെസ്റ്റ് ക്ലബ് പ്രസിഡൻ്റ് കെ.ജി. കുര്യച്ചൻ, സെക്രട്ടറി അനീഷ് കുമാർ, ചീഫ് കോ-ഓർഡിനേറ്റർമാരായ കെ.ജെ. ജേയ്ക്കബ്, പ്രൊഫ: കെ.സി. ജോർജ്ജ്, കോ-ഓർഡിനേറ്റർമാരായ ലിയോ മാത്യു, സുനിൽ എബ്രഹാം, തോമസ്സ് കെ. വട്ടുകളം, സാജൻ പി. ജേക്കബ്, കുമ്മനം അഷറഫ് എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement