Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളശബ്ദം ന്യൂസിന്റെ മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും.

മലയാളശബ്ദം ന്യൂസിന്റെ മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും.


കോട്ടയം: കേരളത്തിലെ പ്രമുഖ ഓൺലൈൻ വാർത്താ മാധ്യമമായ മലയാളശബ്ദം ന്യൂസിന്റെ മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങൾ ഇന്ന് വൈകുന്നേരം നാലു മണിക്ക് നാഗമ്പടം റെഡ് ക്രോസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. 

        വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും യുവസംരംഭകർക്കുമായി മലയാളശബ്ദം 2022ൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങളാണ് എക്സലൻസ് പുരസ്കാരങ്ങൾ. ഈ വർഷം മൂന്നാമത് എക്സലൻസ് പുരസ്കാരങ്ങളാണ് വിതരണം ചെയ്യുക. കേരളത്തിലെ പ്രമുഖരായ സംരംഭകരും യുവപ്രതിഭകളുമായി പതിനഞ്ച് ജേതാക്കളാണ് ഇത്തവണ പുരസ്കാരങ്ങൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുക. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.


Post a Comment

0 Comments

Ad Code

Responsive Advertisement