Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിവാദ ഫോൺ സംഭാഷണം: ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയ്ക്ക് സാധ്യത.

വിവാദ ഫോൺ സംഭാഷണം: ജില്ലാ പൊലീസ് മേധാവിക്കെതിരെ നടപടിയ്ക്ക് സാധ്യത.


പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും പി.വി. അൻവർ എംഎൽഎയും തമ്മിൽ നടന്ന വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിൻ്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനെതിരെ നടപടിയ്ക്ക് സാധ്യത.

        എസ്പി സ്ഥാനത്തു നിന്ന് മാറ്റി നിർത്താനും പകരം ചുമതല ഉടൻ നൽകേണ്ടെന്നുമാണ് ആഭ്യന്തര വകുപ്പിൻ്റെ തീരുമാനമെന്നാണ് സൂചന. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിക്കേസുമായി ബന്ധപ്പെട്ട് മലപ്പുറം മുൻഎസ്പി ആയിരുന്ന സുജിത് ദാസും പി.വി. അൻവർ എംഎൽഎയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ വിവാദമായതും സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും. വിവാദ ഫോൺ വിളിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. സുജിത് ദാസിനെതിരെ മാത്രമായിരിക്കും നടപടി. ബന്ധുക്കൾ മുഖേന എഡിജിപി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നാണ് എസ്പി സുജിത് ദാസ് പി.വി. അൻവർ എംഎൽഎയോട് ഫോണിൽ പറഞ്ഞത്. ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം ഉണ്ടാകുമെന്നും സുജിത് ദാസിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിർത്തുമെന്നുമാണ് സൂചന. മറ്റു കടുത്ത നടപടികൾ ഉണ്ടാകാൻ ഇടയില്ലെന്നും അറിയുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement