Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 


അങ്കമാലി: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനലിനെ വീടിൻ്റെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുമിയെ കട്ടിലിൽ പൊള്ളലേറ്റ നിലയിലുമായിരുന്നു കണ്ടെത്തിയത്. 
       പുലർച്ചെ വീട്ടിൽ നിന്നും കുട്ടികളുടെ കരച്ചിൽ കേട്ട് അയൽവാസി ഓടിച്ചെന്ന് നോക്കിയപ്പോൾ വീട്ടിൽ തീ പടരുന്നതാണ് കണ്ടത്. സനലും സുമിയും അങ്കമാലി തുറവൂരിൽ അക്ഷയ സേവന കേന്ദ്രം നടത്തുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടികളെ എറണാകുളത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement