Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രശസ്ത ടോക്‌സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. പി.വി. മോഹനന്‍ അന്തരിച്ചു.

പ്രശസ്ത ടോക്‌സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. പി.വി. മോഹനന്‍ അന്തരിച്ചു.



കണ്ണൂർ: പ്രശസ്ത ടോക്‌സിക്കോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. പി.വി. മോഹനന്‍ അന്തരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ്-19 വാക്‌സിന്‍ എംപവേര്‍ഡ് കമ്മിറ്റി അംഗമായിരുന്നു.
നിലവിൽ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജീസ് ടോക്‌സിക്കോളജി ഡിവിഷന്‍ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു. ബയോ മെഡിക്കല്‍ വിങ്ങിന്റെ ടെക്‌നിക്കല്‍ മാനേജരായും ഗവേഷണ വിഭാഗത്തിന്റെ അസോസിയേറ്റ് ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
      പി.വി. കുഞ്ഞമ്പു നായരുടെയും പാര്‍വതി അമ്മയുടെയും മകനായി കണ്ണൂര്‍ ചെറുകുന്ന് കണ്ണപുരത്ത് 1962ല്‍ ജനിച്ച ഡോ. പി.വി. മോഹനന്‍ വിദേശ സര്‍വകലാശാലകളിലും വിവിധ ഗവേഷണ സ്ഥാപനങ്ങളിലും വിസിറ്റിങ് പ്രൊഫസറായും വിസിറ്റിങ് റിസര്‍ച്ചറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം നാളെ വൈകിട്ട് കണ്ണപുരം സമുദായ ശ്മശാനത്തില്‍ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement