Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ..?' പരിഹാസവുമായി മാത്യു കുഴല്‍നാടൻ എംഎൽഎ.

'അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ..?' പരിഹാസവുമായി മാത്യു കുഴല്‍നാടൻ എംഎൽഎ.


മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും മരുമകൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ മുൻനിർത്തി സിപിഎമ്മിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ എംഎല്‍എ.
        'സഖാക്കളൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ..! അപ്പോള്‍ എങ്ങനാ ഒരു കുഴലപ്പം എടുക്കട്ടെ..?' എന്ന കമന്റിനോടൊപ്പം ചായയും കുഴലപ്പവും കഴിക്കുന്ന ചിത്രമാണ് മാത്യു കുഴല്‍നാടൻ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
        മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാസപ്പടി ആരോപണം ഉന്നയിച്ച്‌ മാത്യു കുഴല്‍നാടൻ എംഎല്‍എ രംഗത്തെത്തിയപ്പോള്‍ 'കുഴലപ്പം' എന്ന് വിളിച്ച്‌ ആക്ഷേപിച്ചായിരുന്നു സിപിഎം സൈബർ സംഘം അദ്ദേഹത്തെ കടന്നാക്രമിച്ചത്. മാസപ്പടി ആരോപണം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ പിണറായി വിജയൻ രോഷത്തോടെയാണ് പ്രതികരിച്ചിരുന്നത്. വീട്ടിൽ ഇരിക്കുന്നവരെക്കുറിച്ച്‌ അനാവശ്യം പറയരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തന്നേക്കാള്‍ കടുത്ത ആരോപണവുമായി അൻവർ രംഗത്തു വന്ന സാഹചര്യത്തിലാണ് മാത്യു കുഴല്‍നാടന്റെ പരിഹാസം.

Post a Comment

0 Comments

Ad Code

Responsive Advertisement