Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവരാത്രി മഹോത്സവം; 11-ാം തീയതി അവധി നല്കണമെന്ന് വിവിധ സംഘടനകൾ.

നവരാത്രി മഹോത്സവം; 11-ാം തീയതി അവധി നല്കണമെന്ന് വിവിധ സംഘടനകൾ.


തിരു.: നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചുള്ള പൂജവയ്‌പ്പ് ഒക്ടോബര്‍ പത്തിന് വൈകിട്ട് ആയതിനാല്‍ 11-ാം തീയതി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.
        സന്ധ്യാസമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പുസ്തകപൂജ ആരംഭിക്കേണ്ടത്. പത്തിന് വൈകിട്ട് പൂജ വയ്‌ക്കുന്ന പുസ്തകങ്ങള്‍ 11, 12 തീയതികളിലെ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി പൂജയ്‌ക്കു ശേഷം 13ന് രാവിലെ വിജയദശമി പൂജയ്‌ക്കു ശേഷമാണ് എടുക്കുന്നത്. തുടർന്നാണ് വിദ്യാരംഭം നടക്കുക. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി ദിനങ്ങള്‍ വിശ്വാസികള്‍ക്ക് പഠനം സാധ്യമല്ല. അന്ന് പൊതു അവധി നല്കണമെന്ന് ധര്‍മ്മാചാര്യ സഭ ജനറല്‍ സെക്രട്ടറി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
        ഒക്‌ടോബര്‍ 11 മുതല്‍ വിജയദശമി ദിനം വരെ വിദ്യാലയങ്ങള്‍ക്ക് അവധി നല്കണമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു. സാധാരണയായി ഒമ്പത് രാത്രികളും 10 പകലുകളുമുള്ള നവരാത്രി, വിജയദശമി ആഘോഷങ്ങള്‍, ഇക്കുറി 11 നാള്‍ നീളുന്നു എന്ന സവിശേഷതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുള്ളതു പോലെ 10-ാം തീയതി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
          11-ാം തീയതി പൊതു അവധി പ്രഖ്യാപിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പുസ്തകവും തൊഴിലാഴികള്‍ ആയുധങ്ങളും പൂജ വച്ചു കഴിഞ്ഞാല്‍ വിജയദശമി ദിനമായ 13-ാം തീയതിയേ പൂജയെടുക്കൂ. നവരാത്രിപൂജകളില്‍ പ്രാധാന്യമുള്ള ദുര്‍ഗ്ഗാഷ്ടമി ദിവസമായ 11ന് സംസ്ഥാനത്ത് ഇതുവരെയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടില്ല. ഇതില്‍ ചീഫ് സെക്രട്ടറിക്ക് നിവേദനം നല്കിയതായി എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി. ദേവാനന്ദന്‍, ജനറല്‍ സെക്രട്ടറി എസ്. രാജേഷ് എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement