Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല: മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഒക്ടോബർ 17ന് നടക്കും, നറുക്കെടുക്കുന്നത് ഇവർ.

ശബരിമല: മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഒക്ടോബർ 17ന് നടക്കും, നറുക്കെടുക്കുന്നത് ഇവർ.



ശബരിമല: 2024-'25 വർഷത്തെ ശബരിമല മേൽശാന്തിയുടേയും മാളികപ്പുറം മേൽശാന്തിയുടെയും നറുക്കെടുപ്പ് തുലാം ഒന്നായ ഒക്ടോബർ 17ന് നടക്കും. ഇക്കുറി ഋഷികേശ് വർമയും എം. വൈഷ്ണവിയുമാണ് മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നത്.
         പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16നാണ് ഇരുവരും ശബരിമലയിലേയ്ക്ക് പുറപ്പെടുക. പന്തളം നടുവിലേമുറി കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകൾ പൂർണ്ണ വർമ - ഗിരീഷ് വിക്രം ദമ്പതികളുടെ മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്തു കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ - പ്രീജ ദമ്പതികളുടെ മകളാണ് വൈഷ്ണവി.
          ഒക്ടോബർ 16ന് ഉച്ചക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശത്തു വച്ച് കെട്ടുനിറച്ച് വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിതിനു ശേഷം, സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലക്ക് യാത്ര തിരിക്കുക. ഋഷികേശ് വർമ ശബരിമല മേൽശാന്തിയെയും വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement