Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്.

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്.



കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. 

      വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എ.പി. അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചു തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement